12:07pm 30 October 2026
NEWS
ചുട്ടുപൊള്ളും ഖത്തർ; ഗൾഫ് രാജ്യങ്ങളിലെല്ലാം ചൂട് കൂടുന്നു
11/07/2025  12:45 PM IST
nila
ചുട്ടുപൊള്ളും ഖത്തർ; ഗൾഫ് രാജ്യങ്ങളിലെല്ലാം ചൂട് കൂടുന്നു

ദോഹ:തലക്ക് മീതെ സൂര്യന്‍ കത്തിക്കാളുകയാണ് ഗൾഫില്‍. താപനില അമ്പത് ഡിഗ്രിയിലേക്ക് ഉയരുന്നഉഷ്ണകാലത്തിൽ മുൻകരുതലുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശി ക്കുന്നു.വേനൽ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും.ജൂലയ്രണ്ടാം വാരത്തിലേക്ക്കടന്ന
തോടെ ഗൾഫ് രാജ്യങ്ങൾ ചൂടിൽ വെന്തുരുകുന്നു. 
ഖത്തറില്‍ പകല്‍സമയത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്നൽകുന്നു വാരാന്ത്യത്തില്‍ കാലാവസ്ഥാ മേഘാവൃതമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.
32°C മുതല്‍ 44°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ ഭാഗത്ത് നിന്ന് 5-15KT വരെ വേഗത്തില്‍ കാറ്റ് വീശും. കടല്‍തിരമാലകള്‍ രണ്ട് അടിവരെ ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചൂട് വർധിച്ചതോടെ ജനങ്ങൾ ഏറെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉച്ചവിശ്രമനിയമം നിലവിലുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img